സിനിമ നാടോടികാറ്റ്
വര്‍ഷം 1987
സംഗീതം ശ്യാം
രചന യുസഫ് അലി കേച്ചേരി
ഗായകര്‍ യേശുദാസ്
കരകാണാക്കടലല മേലേ മോഹപ്പൂങ്കുരുവി പറന്നേ
അറബിപ്പൊന്‍ നാണ്യം പോലെ ആകാശത്തമ്പിളി വന്നേ
കരകാണാക്കടലല മേലേ മോഹപ്പൂങ്കുരുവി പറന്നേ (2)
അറബിപ്പൊന്‍ നാണ്യം പോലെ ആകാശത്തമ്പിളി വന്നേ
ഇളം തെന്നല്‍ ഈണം പാടി വാ
തെയ്യന്താര തെയ്യന്താര തെയ്തെയ് തെയ് തെയ്തെയ്
(കരകാണാക്കടലല മേലേ)
ഏതോ സ്വപ്നം പൂവണിഞ്ഞതോ കയ്യില്‍ വന്ന സാമ്രാജ്യം
എന്നെത്തേടി വന്നണഞ്ഞതോ മണ്ണില്‍ പൂത്ത സൗഭാഗ്യം
പാരേതോ പൂന്തേന്‍ ചഷകം ഞാനേതോ വീഞ്ഞിന്‍ ലഹരി (2)
നരലോക പഞ്ഞം തീര്‍ക്കാന്‍ സുരലോകം വാതില്‍ തുറന്നേ
പ്രഭാസാന്ദ്രമായ് നീ കാലമേ
തെയ്യന്താര തെയ്യന്താര തെയ്തെയ് തെയ് തെയ്തെയ്
കരകാണാക്കടലല മേലേ മോഹപ്പൂങ്കുരുവി പറന്നേ (2)
പൂവും തേടി വണ്ടണഞ്ഞതോ കാതില്‍ വീണ സംഗീതം
മാറില്‍ താനേ വന്നു വീണതോ വിണ്ണിന്‍ സൗമ്യ സായൂജ്യം
പൂപോലെ വാനം വിരിയും തേന്‍ പോലെ മോഹം നുരയും (2)
കസ്തൂരിത്തൈലവുമായി കൈതപ്പൂങ്കാറ്റു വരുന്നേ
മദോന്മത്തമായ് നീ ലോകമേ
തെയ്യന്താര തെയ്യന്താര തെയ്തെയ് തെയ് തെയ്തെയ്
(കരകാണാക്കടലല മേലേ)